ചിന്തകളെ സംവേദനം ചെയ്യാൻ സാധിക്കുമോ എന്നല്ല ,ഞാൻ പറയുന്നത് കേട്ടാൽ അവർക്ക് മുൻപിൽ ഞാൻ പരിഹാസ്യനായേക്കുമോ എന്ന് വരെ തോന്നിപ്പിക്കുന്നു.
നമുക്കിടയിലെ ചർച്ചകൾ കവിതകൾ എഴുത്തുകൾ ഒക്കെയും മറ്റു പലരുടേയും മുൻപിൽ നമ്മെ പരിഹാസ്യരാക്കുന്നു. അവർക്ക് നമ്മെ പരിഹസിക്കാനുള്ള ഉപാധിയാണ്.
മുസഫറിന്റെ കവിത വായിച്ചു , നിനക്കെന്തെങ്കിലും മനസ്സിലായോ ? എനിക്കൊന്നും മനസ്സിലായില്ല. സര്‌റിയലിസത്തിന്റെ കാലത്ത് ചിത്രകലയിൽ ഒരു പരീക്ഷണം നടനതായി കേട്ടിട്ടുണ്ട്. നമൂടെ ഇന്ദിയങ്ങളാൽ സംവേദിപ്പിക്കപ്പെടുന്നതൊക്കെയും നമൂടെ ബുദ്ധിക്കും ചിന്തക്കും ആവിഷ്കാരത്തിനും മേലേക്ക് ഒരു മുന്വിധി സൃഷ്റ്റിക്കുന്നു. ഉദാഹരണമായി പ്രണയം എന്നൊരു ചിന്ത വരുമ്പോഴൊക്കെയും അവക്കിടയിൽ ഒരു സ്ത്രീയുടേയും പുരഷന്റെ ചിത്രം മനസ്സിൽ തേളിയുന്നു. അത്കൊണ്ട് തന്നെ ബാഹ്യ് സ്വാധീനം ആവിഷകാരങ്ങളിൽ വരുന്നു. എന്നാൽ മനസ്സ് ശുദ്ദ്മാക്കിയിട്ട് ബ്രഷ് ചലിപ്പിച്ച് വരുന്ന ചായകൂട്ടുകൾ. അവയിലെ നിറങ്ങളുടെ ചേർച്ചപ്പ്ടുത്തലുകൾ എന്നിവയാണ് ശുദ്ധകല എന്ന്. അത് എഴുത്തിലും ചിലർ പരീക്ഷിച്ചിരുന്നു അത്തരം എഴുത്തിൽ സമയവും കാലവും സ്വതന്ത്രമാണ്. അഥവാ അതിൽ ഭൂതം വർത്തമാനം ഭാവി എന്നിവയില്ല. അല്ലെങ്കിൽ ഭൂതത്തിന്റെ തുടർച്ചയവണം വർത്തമാനം എന്നും വർത്തമാനത്തിന്റെ തുടർച്ച ഭാവി എന്നുമില്ല. അതു പോലെ തന്നെ ഒരു വസ്തുവിന്റെ രൂപത്തിനും ഘടനക്കും നിയതമായ രൂപങ്ങളൊന്നുമില്ല. മനസീൽ സ്വയം രൂപപ്പെടുന്നതാണ് ആ വസ്തുവിന്റെ രൂപം . ഇത്തരം ഒരു സർറിയലിസ്റ്റിക് കഥയിലെക്ക് ഒ.വി.വിജയന്റെ “മധുരം ഗായതിയെ” ഉൾപ്പെടുത്താമെന്ന് തോന്നുന്നു.
അത്തരം ഒരു പരീക്ഷണമാണ് മുസഫർ നടത്തിയത് എങ്കിൽ അത് പഴഞ്ചൻ ആയിപോയ സംകേതമാണ്. വേറെ ഒരു വായനക്ക് അതിനു സാധ്യതയുണ്ട്. അത് വർത്തമാനത്തോട് യോജിപ്പിക്കുന്നതാണ്. ഭാവി ആദ്യം തന്നെ കുറിക്കപ്പെട്ട് ഇരകളുടേത്. പക്ഷേ അതാണ് ആ കവിതയുടെ അർത്ഥമെന്ന് ഉറപ്പിക്കാൻ ഒന്നും തന്നെ കാണുന്നുമില്ല. വായിക്കുന്നവന്റെ മനസീലാണല്ലോ കവിത പാതിവിരിയുന്നത്. അത്കൊണ്ട് അത് അങ്ങനെ ആവട്ടേ എന്ന് ഞാൻ ആശിക്കുന്നു.
Saturday, December 27, 2008
Sunday, August 24, 2008
ലാപൂഡ കവിതകൾ - ഭാഗം രണ്ട്
ആദ്യമേ പറയട്ടെ എന്നെ കൊണ്ട് കവിതകളുടെ അല്ലങ്കില്‍ കവിയുടെ കൂട്ടത്തില്‍ നിന്നും എങനെ മാറിനില്‍ക്കുന്നൂ എന്നുള്ളതിന് ആസ്വാദനം നല്‍കാനാവില്ല.ലാപൂഡയുടെ വളരെ കുറച്ച് കവിതകളോട് മാത്രമാണെനിക്ക് മതിപ്പ് തോന്നിയിട്ടുള്ളത്.
എല്ലാം ഞാന്‍ വായിച്ചിട്ടില്ല എന്നുള്ളതൊരു സത്യാണ്. "കമ്മ്യൂണിസ്റ്റ് പച്ച.., എണ്ണ എന്ന ആത്മകഥ..., ഈര്‍ച്ച എന്ന ഉപമയില്‍... ഇങനെ വളരെ കുറച്ച് കവിതകള്‍ മാത്രമേ ഞാന്‍ ആഴത്തില്‍ വായിച്ചുള്ളൂ....
എല്ലാ കവിതകളിലും വളരെ ശക്തമായൊരു രാഷ്ട്രീയം ഒള്‍ലിഞിരിക്കുന്നൂന്ന് തോന്നിയിട്ടുണ്ട്. അവനുപയോഗിക്കുന്ന വാക്കുകളെ വളരെ പരിചിതമായ അല്ലെങ്കില്‍ ഇന്നലെ കൂടി ഞാന്‍ പറഞ വാക്കൂകളാണല്ലോന്ന് തോന്നിയിട്ടുണ്ട്
ലാപൂഡക്ക് വാക്കുകള്‍ ഒരു പാലം മാത്രമാണ് അതുകൂട്ടികൊണ്ട് പോകുന്നിടത്ത് കവിത വായിച്ചു തുടങാറാണതികവും. വാക്കുകള്‍ കൊണ്ടലങ്കരിച്ച കവിതളെ നിശ്പ്രഭമാക്കുന്നു ഭവനയുടെ ഈ മാജിക്കുകാരന്‍. "ഭാവന" എന്നുള്ള പദത്തിന് ലാപൂടയില്‍ ഞാന്‍ കാണുന്ന അര്‍ത്ഥങള്‍ നീ പറഞ പോലെ റോഡരികില കല്ലുപോലും രാഷ്ട്രമായി മാറുന്നു.
ആസ്വാദനത്തിന് ഓരോ വ്യക്തിക്കും മനങള്‍ ഉണ്ട്. സര്‍വ്വരേയും പിടിച്ചുലച്ച കവിത, അങനെയൊന്നില്ല. ഉണ്ടാവില്ല...

Tuesday, August 19, 2008
ലാപുട കവിതകള്‍
നീ ഇതു അയച്ചു തന്ന സ്ഥിതിക്ക് ലാപൂട വിനോദിന്റെ കവിതകളെ കുറിച്ച് എന്തെങ്കിലും പറയാതെ വയ്യ. ഓഫീസിൽ നല്ല തെരക്കുണ്ട്. ജോലിയുടെ കൂമ്പാരം കിടപ്പുണ്ട് മേശമേൽ. എന്നാലും പ്രവാസ ജീവിതത്തിൽ ഇത്തരം ചർച്ചകൾ മാത്രമല്ലെ നമുക്ക് നഷ്ടപ്പെടാത്തതായുള്ളൂ…
ഇവന്റെ കവിതകളിൽ നീ കാണുന്ന പ്രത്യേകത എന്താ‍്?
എന്റെ നിരീക്ഷണങൾ ഞാൻ പറയാം… , അസാധാരണമാം വിധം വേറിട്ടു നിൽക്കുന്ന എഴുത്തുകാരനാണ് ഇവൻ, അതുകൊണ്ട് ഇവനെ ഞാൻ വായിക്കുന്ന വിധം എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല. ജെനരൈലൈസ് ചെയ്യുന്ന ഒരു വായന ഒരു പക്ഷേ ഇവന് ചേരില്ല എന്നു മാത്രമല്ല, അത്തരം വായന ഇവന്റെ കവിതകളെ വിരസമായും വെറും സാധാരണമായും തോന്നും.
ഇവന്റെ കവിതകളിൽ ഒന്നാമത്തെ ഗുണം അവൻ പ്രത്യക്ഷമായി ഞാനിലെക്കും എന്നിലേക്കും മുങ്ങുന്നില്ല എന്നതാണ്. ഞാൻ, എന്റെ ചിന്തകളായി കവിതയെ ഇവൻ അവതരിപ്പിക്കുന്നില്ല.
ഉയർന്ന വിതാനത്തിൽ നിന്ന് ഞാൻ നിന്നെ ചിന്തിപ്പിക്കുന്നു, എന്ന ബുദ്ധിജീവി തത്ത്വജ്നാനി ഭാവവും അടിച്ചേൽപ്പിക്കലും ഈ കവിതകളിൽ കുറവാണ്രണ്ടാമതായി എഴുതുന്ന കവിതകൽ തീര്ത്തും സാധാരണമായ ചുറ്റുപാടുകളിൽ നിന്നുള്ള കാഴ്ചയേയും ചിന്തയേയും കുറിച്ചാണ്.,
അസാധാരണമാംവിധം ഒന്നുമില്ല എന്ന് തോന്നിച്ചു കൊണ്ടാണ് എഴുത്ത് തുടങ്ങൂകയും ചെയ്യുകഅവസാനത്തെ ഒരു പാരഗ്രാഫിലൂടെ അവൻ ആ കാഴ്ചയേയും ചിന്തയേയും അവൻ അട്ടിമറിച്ചു കളയും. ആ പാരഗ്രാഫിൽ നിന്ന് മേലോട്ട് വായിക്കുമ്പോഴാവും മിക്കവാറും ഇവന്റെ കവിതകൾ നമ്മെ ചിന്തിപ്പിച്ച് തുടങ്ങുന്നത്.
നീണ്ട കവിതകൾ എന്ന നമ്മുടെ ഇരുത്തം വന്ന എഴുത്തുകാരുടെ കവിതകളിൽ നിന്ന് വിഭിന്നമായി ലളിതമായ ഭാഷയിൽ ചെറിയ കവിതകളാണിവൻ എഴുതുന്നത്.
കവിതയെ ഇവൻ എവിടെ നിന്നും കണ്ടെടുക്കും.. റോഡിന്റെ ഓരത്തു നിന്നു പോലും…
രാഷ്ട്രീയമാവണം ചിന്തോദ്ദീപമാവണം എന്നൊരു വാശിയൊന്നും ഇല്ലാത്തതുകൊണ്ട് ക്രിത്രിമത്ത്വം ഒരിക്കലും വരുന്നേയില്ല. പ്രത്യക്ഷമായൊരു രാഷ്ട്രീയമൊന്നും ഇവന്റെ കവിതകളുടെ ആദ്യ വായനയിൽ കാണില്ല. എന്നാലോ അത്തരത്റ്റിൽ നീണ്ട ഒരു വായന ആഴത്തിൽ പോയാൽ എല്ലാ കവിതകളിൽ നിന്നും കിട്ടുകയും ചെയ്യുന്നു.
ഈ എല്ലാ ഗുണങ്ങളും ഉള്ളതു കൊണ്ട് , കവിതക്ക് മുറുക്കം കുറവായിരിക്കുകയും ചെയ്യും, അതും ആകാംക്ഷാഭരിതമായ ഒരു വായന ആദ്യ വായനയിൽ വായിച്ചു തുടങുമ്പോൾ ആസ്വാദകനിൽ സൃഷ്ടിക്കുകയുമില്ല. മുറുക്കം അനിവാര്യം എന്ന ആധുനിക കവിതകളുടെ കാലത്ത് ഈ മുറുക്കമില്ലായ്മ എന്നെ വള്രെ ആകർഷിക്കുന്നു. എത്ര ലാഘവത്തോടെയാണ് ഇവൻ കവിത പറഞു പോവുന്നത്.
കാലികമാവുക, കാലികപ്രസക്തമാവുക , ബിംബംകൊണ്ട് വർത്തമാനകാല സംഭവങ്ങളെ ചിത്രീകരിക്കുക എന്നീ തലത്തിൽ അവൻ ഒരിക്കലും എഴുതുന്നില്ല. അതുകൊണ്ട് തന്നെ എഴുതുന്നത് കാലികമായ ഒരു സംഭവത്തിന്റെ മാത്രം അടയാളപ്പെടുത്തലാവാതെ കാലത്തിന്റെ മൊത്തം അടയാളമാവുന്നു.
ഇവയൊക്കെ ഇവന്റെ കവിതകളിൽ നിന്ന് കോപ്പിയടിക്കണം എന്ന് ഞാൻ സത്യമായും വിചാരിക്കാറുണ്ട്. അസൂയയാ എനിക്കവനോട് ഇത്രമനോഹരമായി എഴുതുന്നതിൽ…
നീ കണ്ട പ്രത്യേകതകളും കൂടി പങ്കുവെകൂ. അതെനിക്ക് ഒരു പുതിയ ആസ്വദാനം തരുമായിരിക്കും… നമ്മുടെ ഇത്തരം ചർച്ചകൾ മിക്കപ്പോഴും ഒരു റേഡിയോ പോലെ ആവുന്നു എന്ന് എനിക്ക് തോന്നി തുടങുന്നു. ഞാൻ എപ്പോഴും പറയ്യൂണ്ണൂ നീ കേൾക്കുന്നു. ഇനി നിന്റെ ഭാഗം കൂടി പറയൂ……

Tuesday, July 22, 2008
ഒരു വിസ ഒപ്പിച്ച് കടക്കണം
26-10-2006
സുഹൃത്തെ,
സുഖല്ലെടാ.. സുഖമെന്ന് കരുതി സമാധാനിക്കുന്നു.
നമ്മളെ സ്കൂൾ ചങ്ങാതിമാരിൽ ഇപ്പൊ കത്തുകൾ അയക്കുന്നത് നിനക്കു മാത്രാണ്. ഇബ്രു ഇന്നലെ ഗൾഫീപ്പോയി. അവൻ പോയേ പിന്നെ ആകെ ബോറടി.ബോറടിന്നും പറഞ്ഞാൽ പോര, നിനക്കറിയാലോ നമ്മടെ നാട്ടിൽ എന്ത് പണിക്ക് പോയാലും കുഴപ്പല്ല.പക്ഷേ പണിയില്ലാതിരിക്കുന്നത് നമ്മളെ നാട്ടൂകാർക്ക് സഹീക്കൂല. അവർറ്റെ ആ സഹിക്കാതിരിക്കലാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ പ്രശനംകാണ്‌ണ ആളുകളൊക്ക് ചൊദിക്കും .
പ്പ ന്താ ചെയ്യണ്?
അത് കേൾക്ക്മ്പ തന്നെ തോള്ളെൽ മറ്റേതാ വരാ..
അപ്പോ പറയും
"ഇപ്പൊ അന്റെ മുന്നിൽ നിന്ന് അന്നോട് വർത്താനം പറയാ"
അപ്പൊ ചോദിക്കും " എപ്പൊ എവ്ട്‌ടെ ഏർപ്പാട്"
ഒന്നൂല്ലാ ന്ന് പറയുമ്പ്പ്പോ ചോദിക്കുംഇത്രീം പട്ച്ച്ട്ട് അൻക്ക് ഒരു പണീം കിട്ടിലേ. എന്ത് ചെയ്യാം , ആ ഇന്റർന്നെറ്റ് കഫേ വിട്ട ശേഷം ഒരു പണിയും ശരിയായില്ല.
ഇബ്രു ഉണ്ടാവുമ്പോ പ്രശ്നല്ല അവന്റെ കൂടെ കറങ്ങും വൈകുന്നേരം അവും വരെ.ഇബ്രു --ന്റെ വീട്ടിൽ പോയിരുന്നു ഗൾഫീ പോണത് പറായാൻ. അവൻ പോയതും നന്നായി. ഇല്ലെങ്കിൽ പ്രശനം ഇനിയും ഉണ്ടാവുമായിരുന്നു. അവൾടെ നിക്കാഹ് കഴിഞ്ഞിട്ടും അവൻ അവളെ വിളിക്കാറും കാണാരും ഉണ്ട്. അല്ലേലും അത് നടക്കൂലാ എന്ന് ഞാൻ കുറെ വട്ടം ഓൻ പറഞ്ഞു കൊട്ത്തതാണ്.
ഷൈജൂനെ കണ്ടിരുന്നു. മഞ്ചെരി ഒരു കംബ്യൂട്ടർ സെന്ററിൽ മാഷാണ്.
പടം ഒന്നും മിസ്സാക്കറില്ല. ഫോട്ടൊഗ്രാഫർ പോര. രസതന്ത്രം കണ്ടിരിക്കാം
ജയന്റെ കട പൂട്ടി. അവൻ ഇപ്പൊ ബസ്സുമെ പോണു.
നിന്റെ ആ വഴിക്കൊന്നും പോവാറേയില്ല.
സത്യം പറഞ്ഞാ ഇവിടെ ആകെ ചടപ്പാണ്. ഒരു രസൊം ല്ല. സെവൻസിനൊന്നും പഴേ വാശില്ല.നേരിൽ കണ്ട് കൊറേ കാര്യം പറയണം ന്ന്ണ്ട്. എങ്ങനേലും ഒരു വിസ ഒപ്പിച്ച് കടക്കണം
ഒഴിവ് ഉണ്ടാവുമ്പോ വിളി..
മറുപടി അയക്കാൻ മറക്കരുത്
സ്നേഹപൂർവ്വം
നിന്റെ കൂട്ടുകാരൻ----

Saturday, July 19, 2008
കിമിന്റെ 'ടൈം'
ഡാ....
ഇന്ന് കിമിന്റെ ടൈം എന്ന ചിത്രവും ഞാൻ കണ്ടൂ തീർത്തു, ഒരു സിനിമ പറയാൻ 90 മിനുട് അധികമാണെന്ന് എന്നാണിനി ഇന്ത്യൻ സിനിമാകാർ തിരിച്ചറിയുക ഒറ്റ ഇരിപ്പിൽ ഞാൻ ഇപ്പോ കിമിംന്റെ പടങൾ മാത്രമേ പൂർണ്ണമായി കാണാറുള്ളൂ
യുവ തലമുറ മാംസനിബന്ധമാണ് രാഗം എന്ന് തെറ്റിദ്ധരിച്ചതും അങനെയാണു പുതു തലമുറയുടെ രാഗം എന്ന പഴയ തലമുറ കുറപ്പെടുത്തുന്നതും എന്നാൺ! പൊതു ധാരണ, എത്ര സുന്ദരമായാണ് കിം ആ ധാരണയെ അട്ടിമറിക്കുന്നത്. കിമിന്റെ ഇതര ചലചിത്രങളിൽ നിന്ന് പകരമായി ഇതാണ് എനിക്കു പറയാനുള്ളത് അതു തന്നെയാണ് നിനക്ക് മനസ്സിലാക്കേണ്ടത് എന്ന ഈ ചിത്രത്തിന്റെ ശൈലി കിമിന്റെ ഇതര പടങളോട് തോന്നിയ ഇഷ്ടം ഇതിനോട് വരുത്തുന്നില്ലെങ്കിലും മാംസനിബന്ധമെന്ന് നാം തന്നെ ധരിച്ചു വശായ പ്രണയത്തിലും ശരീരത്തിനപ്പുറം മനസ്സിന്റെ ഒരു ബോണ്ട് അവർക്കിടയിലുണ്ട് എന്ന് ഈ ചിത്രം പറഞു വെക്കുന്നു.
ഞാൻ നിനക്ക് എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. പ്രണയത്തിന്റെ മൂർധന്യതകളിലൊന്നാണ് കാമം.
നമ്മുടെ നാട്ടിലെ സ്ഥിതി അങനെയാണ് പ്രണയത്തിന്റെ മൂർദ്ധന്യതയിലാണ് പ്രണായതുരമായി നാം ശരീരത്തെയും ലൈംഗികതയും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ കൊറിയയിൽ തിരിച്ചാണെന്ന് തൊന്നുന്നു.
സിനിമകളിൽ നിന്ന് കണ്ടരിഞേടത്തോളം ഒരു സ്വന്തമായ വസ്ത്ര ജീവിത സംസ്കാരം പുതു കൊറിയക്ക് നഷ്ടമായിരിക്കുന്നു.
അവർ പാശ്ചാത്യന്റെ , അല്ലെങ്കിൽ ലോകത്തിലെ പുതു ട്രെന്റിന്റെ പിറകെയാണ്.
എന്തൊക്കെ ആയാലും കൊറിയക്കാർ പ്രണയം തുടങും മുൻപേ ലൈംഗിക ബന്ധം തുടങുകയും പിന്നെ അനുക്രമമായി അവരിൽ പ്രണയം വളരുകയും ചെയ്യുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഈ സിനിമയിലെ നായിക ചിന്തിക്കുന്നത്, തന്റെ ശരീരത്തോടും സൌന്ദര്യത്തോടും തന്റെ കാമുകന് മടുപ്പ് തോന്നി തുടങിയിരിക്കുന്നു എന്നാണ്. ശരീരമാണ്` പ്രണയത്തിനാധാരം എന്ന മൌഢ്യം അവളെ കൊന്റ് അവളുടെ മുഖം പ്ലസ്റിക സർജറി ചെയ്ത് മാറ്റുന്നു. ഇതിനിടക്ക് അവളുടേ സ്നേഹം എത്ര പൊസെസ്സീവ അണേന്ന് പല സീനുകളിലും കാണിക്കുന്നുമുണ്ട്.
എന്നാൽ ആ മുഖം മാറ്റം അവളുടെ കാമുകന് ഉൾകൊളാനേ ആവുന്നില്ല , അങനെ അയാളും മുഖം മാറുന്നു. മുഖം മാറിയ അയാളെ കണ്ടെത്താനാവാതെ അവൾ വീണ്ടും തീർത്തും തിരിച്ചാറീയാത്ത മതൊരു മുഖത്തേക്ക് മാറുന്നതോടെ ചിത്രം അവസാനിക്കുനു .
കിമിന്റെ എല്ലാ ചിത്രങളിൽ എന്ന പോലെ ഇതിലും നല്ല സീനുകളും ബിംബങളും ക്യാമറാ വർക്കുകളും കാണാം. ചിത്രത്തിലെ തന്നെ ഒരു സ്ക്ലപ്ചർ പാർക്ക് വളരെ സുന്ദരമായി ഒപ്പിയെടുക്കുന്നുണ്ട ക്യാമറ.
കിമിന്റെ എല്ലാ ചിത്രത്തിലെന്ന് പോലെ , ഈ ചിത്രത്തിലും സീനുകൾ ച്ത്രങളെ പോലെ മനോഹരമാവുന്നു. പലപ്പോഴും ഈ ഒരു ഷോട്ടിൽ ക്യാമറയും ചിത്രവും ഒരഞ്ചു നിമിഷം നിശ്ചലമായെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
ശരീര സൌന്ദര്യം മാദകവും കാമാതുരവുമല്ലാതെ എങനെ ചിത്രീകരിക്കാം എന്നും ഈ സംവിധാകയന് നന്നായി അറിയാം
സസ്നേഹം

Subscribe to:
Posts (Atom)