ആദ്യമേ പറയട്ടെ എന്നെ കൊണ്ട് കവിതകളുടെ അല്ലങ്കില്‍ കവിയുടെ കൂട്ടത്തില്‍ നിന്നും എങനെ മാറിനില്‍ക്കുന്നൂ എന്നുള്ളതിന് ആസ്വാദനം നല്‍കാനാവില്ല.ലാപൂഡയുടെ വളരെ കുറച്ച് കവിതകളോട് മാത്രമാണെനിക്ക് മതിപ്പ് തോന്നിയിട്ടുള്ളത്.
എല്ലാം ഞാന്‍ വായിച്ചിട്ടില്ല എന്നുള്ളതൊരു സത്യാണ്. "കമ്മ്യൂണിസ്റ്റ് പച്ച.., എണ്ണ എന്ന ആത്മകഥ..., ഈര്‍ച്ച എന്ന ഉപമയില്‍... ഇങനെ വളരെ കുറച്ച് കവിതകള്‍ മാത്രമേ ഞാന്‍ ആഴത്തില്‍ വായിച്ചുള്ളൂ....
എല്ലാ കവിതകളിലും വളരെ ശക്തമായൊരു രാഷ്ട്രീയം ഒള്‍ലിഞിരിക്കുന്നൂന്ന് തോന്നിയിട്ടുണ്ട്. അവനുപയോഗിക്കുന്ന വാക്കുകളെ വളരെ പരിചിതമായ അല്ലെങ്കില്‍ ഇന്നലെ കൂടി ഞാന്‍ പറഞ വാക്കൂകളാണല്ലോന്ന് തോന്നിയിട്ടുണ്ട്
ലാപൂഡക്ക് വാക്കുകള്‍ ഒരു പാലം മാത്രമാണ് അതുകൂട്ടികൊണ്ട് പോകുന്നിടത്ത് കവിത വായിച്ചു തുടങാറാണതികവും. വാക്കുകള്‍ കൊണ്ടലങ്കരിച്ച കവിതളെ നിശ്പ്രഭമാക്കുന്നു ഭവനയുടെ ഈ മാജിക്കുകാരന്‍. "ഭാവന" എന്നുള്ള പദത്തിന് ലാപൂടയില്‍ ഞാന്‍ കാണുന്ന അര്‍ത്ഥങള്‍ നീ പറഞ പോലെ റോഡരികില കല്ലുപോലും രാഷ്ട്രമായി മാറുന്നു.
ആസ്വാദനത്തിന് ഓരോ വ്യക്തിക്കും മനങള്‍ ഉണ്ട്. സര്‍വ്വരേയും പിടിച്ചുലച്ച കവിത, അങനെയൊന്നില്ല. ഉണ്ടാവില്ല...
Sunday, August 24, 2008
Subscribe to:
Post Comments (Atom)
1 comment:
അതു ശരിയാണ് സകലരേയും പിടിച്ചുകുലുക്കിയ യാതൊരു കൃതിയും ഉണ്ടാവാൻ സാധ്യതയില്ല... കാരണം ആസ്വാദനം ഓരൊരുത്തരിലും വിഭിന്നമാണ്...
Post a Comment