Tuesday, August 19, 2008

ലാപുട കവിതകള്‍

നീ ഇതു അയച്ചു തന്ന സ്ഥിതിക്ക് ലാപൂട വിനോദിന്റെ കവിതകളെ കുറിച്ച് എന്തെങ്കിലും പറയാതെ വയ്യ. ഓഫീസിൽ നല്ല തെരക്കുണ്ട്. ജോലിയുടെ കൂമ്പാരം കിടപ്പുണ്ട് മേശമേൽ. എന്നാലും പ്രവാസ ജീവിതത്തിൽ ഇത്തരം ചർച്ചകൾ മാത്രമല്ലെ നമുക്ക് നഷ്ടപ്പെടാത്തതായുള്ളൂ…

ഇവന്റെ കവിതകളിൽ നീ കാണുന്ന പ്രത്യേകത എന്താ‍്?

എന്റെ നിരീക്ഷണങൾ ഞാൻ പറയാം… , അസാധാരണമാം വിധം വേറിട്ടു നിൽക്കുന്ന എഴുത്തുകാരനാണ് ഇവൻ, അതുകൊണ്ട് ഇവനെ ഞാൻ വായിക്കുന്ന വിധം എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല. ജെനരൈലൈസ് ചെയ്യുന്ന ഒരു വായന ഒരു പക്ഷേ ഇവന് ചേരില്ല എന്നു മാത്രമല്ല, അത്തരം വായന ഇവന്റെ കവിതകളെ വിരസമായും വെറും സാധാരണമായും തോന്നും.

ഇവന്റെ കവിതകളിൽ ഒന്നാമത്തെ ഗുണം അവൻ പ്രത്യക്ഷമായി ഞാനിലെക്കും എന്നിലേക്കും മുങ്ങുന്നില്ല എന്നതാണ്. ഞാൻ, എന്റെ ചിന്തകളായി കവിതയെ ഇവൻ അവതരിപ്പിക്കുന്നില്ല.

ഉയർന്ന വിതാനത്തിൽ നിന്ന് ഞാൻ നിന്നെ ചിന്തിപ്പിക്കുന്നു, എന്ന ബുദ്ധിജീവി തത്ത്വജ്നാനി ഭാവവും അടിച്ചേൽ‌പ്പിക്കലും ഈ കവിതകളിൽ കുറവാണ്രണ്ടാമതായി എഴുതുന്ന കവിതകൽ തീര്ത്തും സാധാരണമായ ചുറ്റുപാടുകളിൽ നിന്നുള്ള കാഴ്ചയേയും ചിന്തയേയും കുറിച്ചാണ്.,

അസാധാരണമാംവിധം ഒന്നുമില്ല എന്ന് തോന്നിച്ചു കൊണ്ടാണ് എഴുത്ത് തുടങ്ങൂകയും ചെയ്യുകഅവസാനത്തെ ഒരു പാരഗ്രാഫിലൂടെ അവൻ ആ കാഴ്ചയേയും ചിന്തയേയും അവൻ അട്ടിമറിച്ചു കളയും. ആ പാരഗ്രാഫിൽ നിന്ന് മേലോട്ട് വായിക്കുമ്പോഴാവും മിക്കവാറും ഇവന്റെ കവിതകൾ നമ്മെ ചിന്തിപ്പിച്ച് തുടങ്ങുന്നത്.

നീണ്ട കവിതകൾ എന്ന നമ്മുടെ ഇരുത്തം വന്ന എഴുത്തുകാരുടെ കവിതകളിൽ നിന്ന് വിഭിന്നമായി ലളിതമായ ഭാഷയിൽ ചെറിയ കവിതകളാണിവൻ എഴുതുന്നത്.

കവിതയെ ഇവൻ എവിടെ നിന്നും കണ്ടെടുക്കും.. റോഡിന്റെ ഓരത്തു നിന്നു പോലും…

രാഷ്ട്രീയമാവണം ചിന്തോദ്ദീപമാവണം എന്നൊരു വാശിയൊന്നും ഇല്ലാത്തതുകൊണ്ട് ക്രിത്രിമത്ത്വം ഒരിക്കലും വരുന്നേയില്ല. പ്രത്യക്ഷമായൊരു രാഷ്ട്രീയമൊന്നും ഇവന്റെ കവിതകളുടെ ആദ്യ വായനയിൽ കാണില്ല. എന്നാലോ അത്തരത്റ്റിൽ നീണ്ട ഒരു വായന ആഴത്തിൽ പോയാൽ എല്ലാ കവിതകളിൽ നിന്നും കിട്ടുകയും ചെയ്യുന്നു.

ഈ എല്ലാ ഗുണങ്ങളും ഉള്ളതു കൊണ്ട് , കവിതക്ക് മുറുക്കം കുറവായിരിക്കുകയും ചെയ്യും, അതും ആകാംക്ഷാഭരിതമായ ഒരു വായന ആദ്യ വായനയിൽ വായിച്ചു തുടങുമ്പോൾ ആസ്വാദകനിൽ സൃഷ്ടിക്കുകയുമില്ല. മുറുക്കം അനിവാര്യം എന്ന ആധുനിക കവിതകളുടെ കാലത്ത് ഈ മുറുക്കമില്ലായ്മ എന്നെ വള്രെ ആകർഷിക്കുന്നു. എത്ര ലാഘവത്തോടെയാണ് ഇവൻ കവിത പറഞു പോവുന്നത്.

കാലികമാവുക, കാലികപ്രസക്തമാവുക , ബിംബംകൊണ്ട് വർത്തമാനകാല സംഭവങ്ങളെ ചിത്രീകരിക്കുക എന്നീ തലത്തിൽ അവൻ ഒരിക്കലും എഴുതുന്നില്ല. അതുകൊണ്ട് തന്നെ എഴുതുന്നത് കാലികമായ ഒരു സംഭവത്തിന്റെ മാത്രം അടയാളപ്പെടുത്തലാവാതെ കാലത്തിന്റെ മൊത്തം അടയാളമാവുന്നു.

ഇവയൊക്കെ ഇവന്റെ കവിതകളിൽ നിന്ന് കോപ്പിയടിക്കണം എന്ന് ഞാൻ സത്യമായും വിചാരിക്കാറുണ്ട്. അസൂയയാ എനിക്കവനോട് ഇത്രമനോഹരമായി എഴുതുന്നതിൽ…

നീ കണ്ട പ്രത്യേകതകളും കൂടി പങ്കുവെകൂ. അതെനിക്ക് ഒരു പുതിയ ആസ്വദാനം തരുമായിരിക്കും… നമ്മുടെ ഇത്തരം ചർച്ചകൾ മിക്കപ്പോഴും ഒരു റേഡിയോ പോലെ ആവുന്നു എന്ന് എനിക്ക് തോന്നി തുടങുന്നു. ഞാൻ എപ്പോഴും പറയ്യൂണ്ണൂ നീ കേൾക്കുന്നു. ഇനി നിന്റെ ഭാഗം കൂടി പറയൂ……

2 comments:

മുറിവുകള്‍ said...

ഇപ്പൊ കിട്ടിയ ഒരു കത്ത്‌....
നിങക്കും മറുപടി അയക്കാം...

chithrakaran ചിത്രകാരന്‍ said...

നിസ്സാരനാക്കുന്ന “ഇവന്‍,അവന്‍“ തുടങ്ങിയ പ്രയോഗങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഒട്ടും പിടിച്ചില്ല. വ്യക്തി ബന്ധത്തിന്റെ അടുപ്പം കൊണ്ടാകും അല്ലേ !
ചിത്രകാരന് വ്യക്തി ബന്ധമില്ലാത്തതിനാല്‍ അരോചകമായി തോന്നിയതാകാം :)