Tuesday, July 22, 2008

ഒരു വിസ ഒപ്പിച്ച്‌ കടക്കണം

26-10-2006
സുഹൃത്തെ,
സുഖല്ലെടാ.. സുഖമെന്ന് കരുതി സമാധാനിക്കുന്നു.
നമ്മളെ സ്കൂൾ ചങ്ങാതിമാരിൽ ഇപ്പൊ കത്തുകൾ അയക്കുന്നത്‌ നിനക്കു മാത്രാണ്‌. ഇബ്രു ഇന്നലെ ഗൾഫീപ്പോയി. അവൻ പോയേ പിന്നെ ആകെ ബോറടി.ബോറടിന്നും പറഞ്ഞാൽ പോര, നിനക്കറിയാലോ നമ്മടെ നാട്ടിൽ എന്ത്‌ പണിക്ക്‌ പോയാലും കുഴപ്പല്ല.പക്ഷേ പണിയില്ലാതിരിക്കുന്നത്‌ നമ്മളെ നാട്ടൂകാർക്ക്‌ സഹീക്കൂല. അവർറ്റെ ആ സഹിക്കാതിരിക്കലാണ്‌ ഇപ്പൊ എന്റെ ഏറ്റവും വലിയ പ്രശനംകാണ്‌ണ ആളുകളൊക്ക്‌ ചൊദിക്കും .
പ്പ ന്താ ചെയ്യണ്‌?
അത്‌ കേൾക്ക്മ്പ തന്നെ തോള്ളെൽ മറ്റേതാ വരാ..
അപ്പോ പറയും
"ഇപ്പൊ അന്റെ മുന്നിൽ നിന്ന് അന്നോട്‌ വർത്താനം പറയാ"
അപ്പൊ ചോദിക്കും " എപ്പൊ എവ്ട്‌ടെ ഏർപ്പാട്‌"
ഒന്നൂല്ലാ ന്ന് പറയുമ്പ്പ്പോ ചോദിക്കുംഇത്രീം പട്ച്ച്ട്ട്‌ അൻക്ക്‌ ഒരു പണീം കിട്ടിലേ. എന്ത്‌ ചെയ്യാം , ആ ഇന്റർന്നെറ്റ്‌ കഫേ വിട്ട ശേഷം ഒരു പണിയും ശരിയായില്ല.

ഇബ്രു ഉണ്ടാവുമ്പോ പ്രശ്നല്ല അവന്റെ കൂടെ കറങ്ങും വൈകുന്നേരം അവും വരെ.ഇബ്രു --ന്റെ വീട്ടിൽ പോയിരുന്നു ഗൾഫീ പോണത്‌ പറായാൻ. അവൻ പോയതും നന്നായി. ഇല്ലെങ്കിൽ പ്രശനം ഇനിയും ഉണ്ടാവുമായിരുന്നു. അവൾടെ നിക്കാഹ്‌ കഴിഞ്ഞിട്ടും അവൻ അവളെ വിളിക്കാറും കാണാരും ഉണ്ട്‌. അല്ലേലും അത്‌ നടക്കൂലാ എന്ന് ഞാൻ കുറെ വട്ടം ഓൻ പറഞ്ഞു കൊട്ത്തതാണ്‌.
ഷൈജൂനെ കണ്ടിരുന്നു. മഞ്ചെരി ഒരു കംബ്യൂട്ടർ സെന്ററിൽ മാഷാണ്‌.

പടം ഒന്നും മിസ്സാക്കറില്ല. ഫോട്ടൊഗ്രാഫർ പോര. രസതന്ത്രം കണ്ടിരിക്കാം

ജയന്റെ കട പൂട്ടി. അവൻ ഇപ്പൊ ബസ്സുമെ പോണു.

നിന്റെ ആ വഴിക്കൊന്നും പോവാറേയില്ല.

സത്യം പറഞ്ഞാ ഇവിടെ ആകെ ചടപ്പാണ്‌. ഒരു രസൊം ല്ല. സെവൻസിനൊന്നും പഴേ വാശില്ല.നേരിൽ കണ്ട്‌ കൊറേ കാര്യം പറയണം ന്ന്ണ്ട്‌. എങ്ങനേലും ഒരു വിസ ഒപ്പിച്ച്‌ കടക്കണം

ഒഴിവ്‌ ഉണ്ടാവുമ്പോ വിളി..
മറുപടി അയക്കാൻ മറക്കരുത്‌

സ്നേഹപൂർവ്വം

നിന്റെ കൂട്ടുകാരൻ----

No comments: