Saturday, December 27, 2008

മുസഫറിന്റെ കവിത വായിച്ചു.

ചിന്തകളെ സംവേദനം ചെയ്യാൻ സാധിക്കുമോ എന്നല്ല ,ഞാൻ പറയുന്നത് കേട്ടാൽ അവർക്ക് മുൻപിൽ ഞാൻ പരിഹാസ്യനായേക്കുമോ എന്ന് വരെ തോന്നിപ്പിക്കുന്നു.

നമുക്കിടയിലെ ചർച്ചകൾ കവിതകൾ എഴുത്തുകൾ ഒക്കെയും മറ്റു പലരുടേയും മുൻപിൽ നമ്മെ പരിഹാസ്യരാക്കുന്നു. അവർക്ക് നമ്മെ പരിഹസിക്കാനുള്ള ഉപാധിയാണ്.

മുസഫറിന്റെ കവിത വായിച്ചു , നിനക്കെന്തെങ്കിലും മനസ്സിലായോ ? എനിക്കൊന്നും മനസ്സിലായില്ല. സര്‌റിയലിസത്തിന്റെ കാലത്ത് ചിത്രകലയിൽ ഒരു പരീക്ഷണം നടനതായി കേട്ടിട്ടുണ്ട്. നമൂടെ ഇന്ദിയങ്ങളാൽ സംവേദിപ്പിക്കപ്പെടുന്നതൊക്കെയും നമൂടെ ബുദ്ധിക്കും ചിന്തക്കും ആവിഷ്കാരത്തിനും മേലേക്ക് ഒരു മുന്വിധി സൃഷ്റ്റിക്കുന്നു. ഉദാഹരണമായി പ്രണയം എന്നൊരു ചിന്ത വരുമ്പോഴൊക്കെയും അവക്കിടയിൽ ഒരു സ്ത്രീയുടേയും പുരഷന്റെ ചിത്രം മനസ്സിൽ തേളിയുന്നു. അത്കൊണ്ട് തന്നെ ബാഹ്യ് സ്വാധീനം ആവിഷകാരങ്ങളിൽ വരുന്നു. എന്നാൽ മനസ്സ് ശുദ്ദ്മാക്കിയിട്ട് ബ്രഷ് ചലിപ്പിച്ച് വരുന്ന ചായകൂട്ടുകൾ. അവയിലെ നിറങ്ങളുടെ ചേർച്ചപ്പ്ടുത്തലുകൾ എന്നിവയാണ് ശുദ്ധകല എന്ന്. അത് എഴുത്തിലും ചിലർ പരീക്ഷിച്ചിരുന്നു അത്തരം എഴുത്തിൽ സമയവും കാലവും സ്വതന്ത്രമാണ്. അഥവാ അതിൽ ഭൂതം വർത്തമാനം ഭാവി എന്നിവയില്ല. അല്ലെങ്കിൽ ഭൂതത്തിന്റെ തുടർച്ചയവണം വർത്തമാനം എന്നും വർത്തമാനത്തിന്റെ തുടർച്ച ഭാവി എന്നുമില്ല. അതു പോലെ തന്നെ ഒരു വസ്തുവിന്റെ രൂപത്തിനും ഘടനക്കും നിയതമായ രൂപങ്ങളൊന്നുമില്ല. മനസീൽ സ്വയം രൂപപ്പെടുന്നതാണ് ആ വസ്തുവിന്റെ രൂപം . ഇത്തരം ഒരു സർ‌റിയലിസ്റ്റിക് കഥയിലെക്ക് ഒ.വി.വിജയന്റെ “മധുരം ഗാ‍യതിയെ” ഉൾപ്പെടുത്താമെന്ന് തോന്നുന്നു.

അത്തരം ഒരു പരീക്ഷണമാണ് മുസഫർ നടത്തിയത് എങ്കിൽ അത് പഴഞ്ചൻ ആയിപോയ സംകേതമാണ്. വേറെ ഒരു വായനക്ക് അതിനു സാധ്യതയുണ്ട്. അത് വർത്തമാനത്തോട് യോജിപ്പിക്കുന്നതാണ്. ഭാ‍വി ആദ്യം തന്നെ കുറിക്കപ്പെട്ട് ഇരകളുടേത്. പക്ഷേ അതാണ് ആ കവിതയുടെ അർത്ഥമെന്ന് ഉറപ്പിക്കാൻ ഒന്നും തന്നെ കാണുന്നുമില്ല. വായിക്കുന്നവന്റെ മനസീലാണല്ലോ കവിത പാതിവിരിയുന്നത്. അത്കൊണ്ട് അത് അങ്ങനെ ആവട്ടേ എന്ന് ഞാൻ ആശിക്കുന്നു.

2 comments:

മുറിവുകള്‍ said...

തുഴച്ചില്‍...

ബാജി ഓടംവേലി said...

“വായിക്കുന്നവന്റെ .....അങ്ങനെ ആവട്ടേ“
വായിക്കുന്നവരുടെ മനസ്സുകളിലാണല്ലൊ
കവിത വിരിയുന്നത്.
അതുകൊണ്ട് അങ്ങനെ ആവട്ടെ...