Friday, March 27, 2009

വിയോജിക്കാതെ വയ്യ.

ആദ്യകാല മലയാളം ബ്ലോഗർമാരുടെ എണ്ണം വളരെ പരിമിതമായിരുന്നു. അന്ന് അവർ തമ്മിൽ വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു എന്നും പറയാം. ഒരു ഇ സൌഹൃദം. പുതിയ ഒരു ബ്ലോഗ് വരുന്നത് കാത്തിരിക്കും അവർ.
എനിക്കു തന്നെ ഓർമയുണ്ട് എന്റെ ബ്ലോഗ് തുടങ്ങിയപ്പോൾ ശ്രീജിത്തും, കരീമാഷുമൊക്കെ സാങ്കേതികവും അല്ലാതെയുമുള്ള ക്രിയാത്മക നിർദേശങ്ങൾ: തന്നിരുന്നു. അന്നൊക്കെ കമന്റുകൾ വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വന്നിരുന്നത്. പിന്നെ പിന്നെ ബ്ലോഗുകളൂടെ എണ്ണം കൂടിയപ്പോ ഇത്തരം സൌഹ്ര്ര്ദങ്ങൾ ചില ഗ്രൂപ്പുകളിലേക്കൊതുങ്ങി.

ഇപ്പോ ബ്ലോഗിന്റെ അതി പ്രസരമാണ്. നല്ലതു കണ്ടെത്താൻ വലിയ പ്രയാസം. അപ്പൊ പിന്നെ ചിലയിടത്തൊക്കെ കമന്റിട്ട് തന്റെ സാനിധ്യം അറിയിക്കാത്ത ഒരാൾ ബ്ലോഗിൽ ശ്രദ്ധിക്കപ്പെടാൻ പ്രയാസമാണ്.
മുൻപൊക്കെ വായിച്ചേടത്ത ഞാൻ വന്നിരുന്നു എന്നറിയിക്കാൻ ഒരു സ്മൈലി ഇടുന്ന പതിവുണ്ടായിരുന്നു. ഇപ്പോ എന്തെങ്കിലും പറയണം എന്ന് തോന്നുന്നിടത്തേ കമന്റു വീഴുന്നുള്ളൂ. അതാണാ അർഹിക്കുന്ന കമന്റും
അതു മതി. കാരണം ബ്ലോഗിന്റെ അതിപ്രസരണം കാരണം കേറിയേടത്തൊക്കെ കമന്റിടൽ ക്ലേശകരമാക്കിയിരിക്കുന്നു.


പിന്നെ തല്ലിപ്പൊളി ഒരു സൃഷ്ടിക്ക് നന്നായി എന്നൊരു കമന്റിട്ട് അതുവഴി ഒരു കമന്റ് വാങ്ങുന്നതിനെക്കാൾ എനിക്കിഷ്ടം എന്റെ ഗുഹ്യസ്ഥാനത്തിലേക്ക് മടങ്ങാ‍ൻ തന്നെയാണ്. അവിടെ ഞാൻ അല്പം അഹന്തയുള്ളവനാണ്. എന്നാൽ അതിനർത്തം എന്റെ പോസ്റ്റും ഉദാത്തം എന്നൊന്നുമല്ല. പക്ഷേ അവിടെ കമന്റുവീഴാത്തതിൽ എനിക്ക് പ്രശനമില്ല. അർഹിക്കുനത് കിട്ടിയാൽ മതി.

വ്യക്തിപരമായ പരിചയത്തിന്റെ പുറത്തിടുന്ന കമന്റുകൾക്ക് ഞാനെതിരല്ല.

ചില നല്ല പുതിയ എഴുത്തുകാരേങ്കിലും തിരിച്ചറിയപ്പെടാതെ പോവുന്നതിൽ സങ്കടമുണ്ട്. അവർക്ക് ആദ്യം വായനക്കാരെ ആകർഷിക്കാൻ ഈ കടം കൊടുപ്പ് ഒരു ഉപാധി ആക്കാവുന്നതാണ്. അതൊരു ആകർഷണ തന്ത്രം എനേ കരുതാനാവൂ. പക്ഷേ ഒരു അറുബോറന മ്യാവൂ പോസ്റ്റിനു പോയി കമന്റിടേണ്ട കാര്യമില്ല.

പിന്നെ മുൻപ് ബ്ലോഗിൽ ചെലവഴിച്ചതിന്റെ 20 ൽ ഒന്നു പോലും സമയം ഞാൻ ബ്ലോഗ്ഗിൽ ചെലവഴിക്കുന്നില്ല. അഗ്രിഗേറ്റർ വഴി പോയി പോസ്റ്റ് വായിക്കാറേയില്ല. ചില വായനാ ലിസ്റ്റ് വഴിയാണിപ്പോൾ വായന .
അതുകൊണ്ട് പുതിയ ബ്ലോഗിനെ കുറിച്ച് പറയാൻ അശക്തനാണ്

മറ്റൊന്നു കൂടി അബ്ദു അത്ര പുതിയ ബ്ലോഗ്ഗറൊന്നുമല്ല. അയാൾക്ക് ബൂലോഗത്ത് എന്റെ അതേ പ്രായമാ‍ണ്. അതു കൊണ്ട് അയാൾ വായിക്കപ്പെടാതെ പോയതിനു കാരണം തെരഞത്

പിന്നെ വെറുതെ എഴുതി പോസ്റ്റിട്ടു ആരുടേയും കമന്റുകൾക്ക് പ്രതികരിക്കാത്ത പൊയ്തുംകടവു ബ്ലോഗർമാരോട് എനിക്ക് ഇഷ്ടമല്ല. കാരണം അയാൾ ബ്ലോഗ്ഗറുടെ ധർമം നിറവേറ്റുന്നില്ല.
കമന്റും ബ്ലോഗിംങ്ങിന്റെ ഭാഗം തന്നെ